പുലര്‍ക്കാലം

എല്ലാ പുലര്കാലങ്ങളും നല്ലതാണ്..
നക്ഷത്രങ്ങളെ കണ്ടുഉറങ്ങിയ രാവിനു ശേഷം വീണ്ടുമൊരു പൊന്‍പുലരി..
അവളുടെ കണ്ണീര് തുള്ളികള്‍ ആ കണ്ണാടിയില്‍ പതിഞ്ഞ ചില ദിവസങ്ങളും
പ്രഭാതങ്ങളില്‍ അവള് ചിരിക്കാറുണ്ട്… മണ്ടി പെണ്ണ്…
ഇന്നലെ രാത്രിയില്‍ നക്ഷത്രങ്ങള്‍ കുറവായിരുന്നൂ.. എങ്കിലും ഞാന്‍ അറിഞ്ഞിരുന്നൂ..
എവിടെയോ കാണാമറയത് അവര്‍ പുഞ്ചിരിക്കുന്നുണ്ടെന്ന്..
ഈ പുലര്‍ക്കാലം ഇന്നലെ ഞാന്‍ കാണാതിരുന്ന എന്റെ ആ പ്രിയപ്പെട്ട നക്ഷത്രങ്ങള്‍ക്ക് സമ്മാനിക്കാന്‍
എനിക്ക് കൊതിയുണ്ട്..
ആരോ പറഞ്ഞത് ഒര്മയുണ്ടൂ.. മുള്‍പടര്‍പ്പുള്ള ഹൃദയം സ്വയം മുറിവേല്ക്കും..
നന്മയുടെ ചെടികളില്‍ സുഗന്തതിണ്ടേ പൂക്കള്‍ വിരിയുമിനിയും..
ഈ പുലര്‍ക്കാലം എത്ര സുന്ദരമാണ്..
മുള് പടര്പ്പുകള്ക്കിടയിലും സ്വാന്ദന സ്പര്‍ശമായ് ആ പ്രകാശം
ലോകത്തിനു മുകളില്‍ മറകളില്ലാതെ പതിക്കുന്ന സൂര്യന്ടെ തിളക്കമുള്ള സന്ദോഷതതിന്ടെ രശ്മികള്‍…
ഇനിയും ഈ യാത്ര… ലക്ഷ്യങ്ങളില്ലാത്ത… നെരംപോക്കിന്ടെ….മടുപ്പില്ലാത്ത യാത്ര..
പുലര്‍ക്കാലം എനിക്കുന്മാതമാണ്…
അത്രമേല്‍ ഇഷ്ട്ടമാണീ പുലര് ക്കാലം..
പുലര്‍ക്കാലങ്ങള്‍ മഞ്ഞു തുള്ളികളുടെതാണ്…
ഈ പുലര്ക്കാലതിണ്ടേ നന്മപോലെ…
ഇനിയും വരും പുലരികള്‍ നന്മയോടെ….