My Dear Friend

ഇഷ്ടമാണെന്ന് പറയാനായി ഒരു പാട് ശ്രമിച്ചതാണ് , കഴിഞ്ഞില്ല കാരണം അവളെന്റെ ആത്മാര്‍ത്ഥ സുഹുര്ത് ആണല്ലോ ..! ഇഷ്ടമാണെന്ന് മനസ്സ് കൊണ്ട് നൂറു വട്ടം ഞാന്‍ അവളോട്‌ പറഞ്ഞു . സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ തുറന്നു പറയണമെന്നുണ്ടായിരുന്നിട്ടും വാക്കുകള്‍ പുറത്തേക്കു വന്നില്ല….

സൌഹ്ര്തത്തിന്റെ ഓരോ ദിനവും ഞങ്ങളില്‍ നിന്നും കൊഴിഞ്ഞു പോകുമ്പോഴും അവളെനിക്കു പ്രിയപെട്ടവളായി മാറുകയായിരുന്നു ഉറക്കമില്ലാത്ത നാളുകള്‍ക്കു വിരാമ മിട്ടു കൊണ്ട് അവളോട്‌ ഒന്ന് തുറന്നു പറയണം എന്ന് ഞാന്‍ മനസിലുറപ്പിച്ചു കൊണ്ടാണ് അന്ന് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്.

എന്നും എനിക്കു മുന്‍പേ എന്നെ കാത്തു നിന്നിരുന്ന അവള്‍ അന്ന് മാത്രം വളരെ വൈകിയാണ് വന്നത്. വാച്ചില്‍ നോക്കി കൊണ്ട് അവള് വരുന്ന വഴിയിലോട്ട് നോക്കി ഇരുന്നു.. ഒരു പാട് സമയം വൈകിയാനെഗിലും അവള്‍ കിതച്ചു കൊണ്ട് ഓടി വരുന്നത് ഞാന്‍ കണ്ടു.. മനസ്സില്‍ കണക്കു കൂട്ടി വെച്ചതൊക്കെ മാഞ്ഞു പോയത് പോലെ .. എന്നാലും ശ്രമിച്ചു ഇനിയും പറയാതിരിക്കാന്‍ വയ്യ . നേരം വൈകിയതിന്റെ കാരണം തിരക്കാതെ ഞാന്‍ അവളെയും കൂട്ടി നടന്നു തുടങ്ങി മനസ്സില്‍ എങ്ങനെ തുടങ്ങും എന്നതിനെ കുറിച്ച് ആലോചിച്ചു നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു

“റഷീദ് ഞാന്‍ ഒരു കാര്യം പറയാന്‍ പോവുകയാണ് , പറയട്ടെ “. എന്തെങ്കിലും കളിയാക്കാന്‍ പറയാനാകും എന്ന് കരുതി ഞാന്‍ തലയാട്ടി … പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ചീനി മരത്തിന്റെ ചുവട്ടില്‍ നിര്‍മ്മിച്ചിട്ടുള്ള ഇരിപ്പിടത്തില്‍ ഞാനും അവളും ഇരുന്നു…

അവള്‍ ചിരിക്കുന്ന മുഖവുമായി പറയാന്‍ തുടങ്ങി…

” എന്റെ നിക്കാഹ് കഴിഞ്ഞു ,ഞാന്‍ പറയാന്‍ നിന്നതാണ് പിന്നെ എല്ലാം റെഡി ആയിട്ട് പറയാമെന്നു വെച്ചു, ആള്‍ ഗള്‍ഫിലാണ് “. അവള്‍ക്കു പറയാനുള്ളതൊക്കെ അവള്‍ അവളുടെ ആത്മാര്‍ത്ഥ സുഹുര്ത്തായ എന്നോട് പറഞ്ഞു കൊണ്ടിരുന്നു .. കേള്‍ക്കാന്‍ ശക്തി ഇല്ലെങ്കിലും അവളുടെ സന്തോഷിക്കുന്ന മുഖത്ത് നോക്കി എനിക്കു സങ്കടപെടാന്‍ കഴിഞ്ഞില്ല .. മരവിച്ച മനസ്സുമായി ചിരിച്ചു കൊണ്ട് ഞാന്‍ അവളോട്‌ പറഞ്ഞു ” നിന്നെക്കാള്‍ കൂടുതല്‍ സന്തോഷം എനിക്കുണ്ട് , എന്റെ കൂട്ടുകാരിക്ക് നല്ലൊരു ജീവിതം ഉണ്ടാകും “.

ഞാന്‍ അവള്‍ക്കു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു…

എന്റെ മനസ്സ് നിറയെ നോവും പുറത്തു നിറയെ ചിരിയുമായി അന്നത്തെ ദിവസം ഞങ്ങള്‍ പിരിഞ്ഞു.. പിന്നീടുള്ള ദിവസങ്ങളില്ലെല്ലാം അവള്‍ സന്തോഷവതി ആയിരുന്നു.

ഞാന്‍ സന്തോഷം അഭിനയിച്ചു കൊണ്ട് അവളുടെ മുന്നില്‍ തോറ്റു കൊടുത്തു.

കല്യാണ ദിവസത്തിന്റെ തലേദിവസം നാളെയും കൂടിയേ എനിക്കവളെ കാണുവാന്‍ പറ്റൂ.

ഒരിക്കലെങ്കിലും എനിക്കവളോട് പറയണം :’ഞാന്‍ അവളെ അഗാതമായി പ്രണയിച്ചിരുന്നു എന്നും എന്നോട് ക്ഷമിക്കണമെന്നും “
മനസ്സിനെ ശക്തി പെടുത്തി അന്ന് ഉറങ്ങാന്‍ കിടന്നു ..

ഇന്നാണ് എന്റെ ആത്മാര്‍ത്ഥ സുഹുര്‍ത്തിന്റെ കല്യാണം. അവളോട്‌ എല്ലാം തുറന്നു പറഞ്ഞു ഈ ഭാരം ഒന്ന് ഇറക്കി വെക്കണം എന്ന് അവളുടെ വീട്ടിലേക്ക് പോകും വഴിയെ ബസ്സില്‍ ഇരുന്നു തീരുമാനിച്ചു ..
അവളുടെ വീട്ടിലെത്തി ..

കല്യാണ വീടിന്റെ ഭംഗി ശ്രദ്ധിക്കാതെ ഞാന്‍ അകത്തേക്ക് നടന്നു. കൂട്ടുകാരികള്‍ക്കിടയില്‍ സംസാരിച്ചു കൊണ്ടിരുന്ന അവളുടെ കണ്ണുകളില്‍ എന്റെ മുഖം കണ്ടതോടെ അവരെ മാറ്റി നിര്‍ത്തി കൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു കുറച്ചു ദേഷ്യം ഭാവിച്ചു കൊണ്ട് തന്നെ അവളെന്നോട് പറഞ്ഞു.

“എത്ര നേരമായി കാത്തിരിക്കുന്നു.. എവിടെ ആയിരുന്നു. എന്താ പറ്റിയത് . ഞാന്‍ കുറച്ചു ദിവസമായി നോക്കുന്നു .. എന്താന്നു എന്നോട് പറ ” .. !

വീണ്ടും ഞാന്‍ പതറി പോകുമെന്ന് ഭയന്നു ആ സംസാരത്തിന് മുന്നില്‍ . കുറച്ചു നേരം മിണ്ടാതെ നിന്നതിനു ശേഷം ഞാന്‍ അവളോട്‌ പറഞ്ഞു എനിക്കു നിന്നോടൊന്നു സംസാരിക്കണം .. അത് കേട്ടതോടെ അവള്‍ ചിരിച്ചു കൊണ്ട്

” എന്താ ഇങ്ങനെ … ?എന്നോട് സംസാരിക്കണം എങ്കില്‍ എന്റെ സമ്മതം വേണോ..” അത് പറഞ്ഞു കൊണ്ട് കല്യാണ പന്തലില്‍ ഒഴിഞ്ഞ കിടന്ന ഒരു കസേരയില്‍ ഞാനും അവളും ചെന്നിരുന്നു .. കല്യാണ വീടാണ് എന്റെ വാക്കുകള്‍ അവളെ വേദനിപ്പിക്കുമോ , അവളെന്നോട് പിണങ്ങുമോ ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ മനസ്സ് എന്നോട് ചോദിച്ചു കൊണ്ടേ ഇരുന്നു .. ഇങ്ങനെ ആലോചിച്ചു ഇരിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു ” എന്താ സംസാരിക്കാനുള്ളത് പറ കേള്‍ക്കട്ടെ “

മനസിന്റെ വേദന കടിച്ചമര്‍ത്തി ഞാന്‍ പറയാന്‍ തുടങ്ങി ” നമ്മുടെ സൌഹ്ര്തം ഇന്ന് അവസാനിക്കുമെന്ന് ഞാന്‍ ഭയക്കുന്നു പക്ഷെ പറയാതിരിക്കാന്‍ വയ്യ ഞാന്‍ ഇത്രയും കാലം മനസ്സില്‍ ഒളിപ്പിച്ചു നിന്നോട് പറയാന്‍ വയ്യാതെ നടന്നിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു ..”

അത് പറഞ്ഞു ഞാന്‍ നിര്‍ത്തി .. ആകാംക്ഷ നിറഞ്ഞ മുഖവുമായി അവള്‍ ചോദിച്ചു “എന്താ പറ .. എന്തായിരുന്നു അത് .. എന്തിനു എന്നെ ഒളിച്ചു പറ ..?

മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് പതുക്കെ ഞാന്‍ തുടര്‍ന്നു “എനിക്കു … എനിക്കു …എനിക്ക് ഒരു പാട് ഇഷ്ട്ടമായിരുന്നു നിന്നെ… നിന്നെ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു… പല വട്ടം ഞാന്‍ നിന്നോട് പറയാന്‍ ശ്രമിച്ചതാ പക്ഷെ… നിന്നെ എനിക്കു നഷ്ട്ടപെടുമോ യെന്നോര്‍ത്തു ഞാന്‍ മനസ്സില്‍ വെച്ചു നടന്നു ..

എനിക്കറിയാം ഞാന്‍ ചെയ്തത് തെറ്റാണ് എന്ന് നിന്നോട് ഇക്കാര്യം തുറന്നു പറഞ്ഞാല്‍ എങ്കിലും എനിക്കു സമാധാനം കിട്ടും എന്ന് വിചാരിച്ചാണ് ഇപ്പോഴെന്ഗിലും തുറന്നു പറഞ്ഞത് .. എന്നോട് ക്ഷമിക്കില്ലേ ..?”അവളുടെ മുഖത്തേക്ക് നോക്കാന്‍ വയ്യാതെ ഞാന്‍ തല കുനിച്ചിരുന്നു. കല്യാണ വീട്ടില്‍ ഉറക്കെ ചിരിക്കുന്ന കുടുംബക്കാരുടെയും ഓടി നടന്നു കളിക്കുന്ന കുട്ടികളുടെയും ശബ്ദത്തെ മാറ്റി നിര്‍ത്തി കൊണ്ട് അവള്‍ എന്നോടായി പറഞ്ഞു …

“എന്താണ് എനിക്കു പറയേണ്ടത് എന്നറിയില്ല ….. ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെന്ഗില്‍.., ഞാന്‍ ..!

കൂടുതല്‍ മുഴുമിപ്പിക്കാതെ അകത്തേക്ക് ഓടി പോയ അവള്‍ …. എപ്പോഴും എന്നോട് പറയാറുണ്ടായിരുന്ന എല്ലാ കാര്യങ്ങളും സത്യ സന്തമായി എഴുതിയിരുന്ന അവളുടെ ഡയറി എന്റെ കയ്യില്‍ തന്നു കൊണ്ട് പറഞ്ഞു ..

“ഇതിലുണ്ട് എന്റെ എല്ലാം വായിക്കണം … എന്നെ മറക്കാതിരിക്കാന്‍ ഈ ഡയറി ഞാന്‍ എന്റെ ആത്മാര്‍ത്ഥ സുഹുര്തിനു കയ്‌മാറുന്നു …”

യാത്ര ചോദിച്ചു പുറത്തേക്കു ഇറങ്ങുമ്പോഴും അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്ന കണ്ണ്നീര്‍ .. ഒന്ന് നോക്കനല്ലാതെ എന്നെ കൊണ്ട് ഒന്നിനും കഴിഞ്ഞില്ല ..

“മനസ്സ് വേദനിപ്പിക്കരുത് .”. എന്നും നിന്റെ ഈ ആത്മാര്‍ത്ഥ സുഹുര്‍ത്ത് കൂടെയുണ്ടാകും” .. എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു.

വീട്ടിലെത്തി റൂമില്‍ കയറി മലര്‍ന്നു കിടന്നു കൊണ്ട് ഡയറി യുടെ ഓരോ പേജുകളും മറിച്ചു നോക്കി .. ഞങ്ങളുടെ സുഹുര്ത് ബന്ധത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഓരോ ദിവസവും ഞങ്ങള്‍ സംസാരിച്ച കാര്യങ്ങള്‍ മനോഹരമായി എഴുതിയിരിക്കുന്നു.

ഓരോ വരികളിലൂടെ യും കടന്നു പോകുമ്പോള്‍ അവളെന്റെ അടുത്ത് ഉള്ളത് പോലെ .

ഞങ്ങള്‍ കണ്ട അവസാനത്തെ ദിവസത്തെ കുറിച്ച് എഴുതിയ പേജിന്റെ തലകെട്ട് ഇങ്ങനെ ആയിരുന്നു “എനിക്കു നഷ്ടപെട്ട എന്റെ ആത്മാര്‍ത്ഥ സുഹുര്ത് .”

ആ പേജില്‍ എഴുതിയ ഓരോ വരികളും എന്നെ ഒരു പാട് വേദനിപ്പിച്ചു അറിയാതെ കണ്ണ് നിറഞ്ഞു പോയി, അതില്‍ അടി വരയിട്ടു എഴുതിയിരുന്നു ” ഞാന്‍ മനസ്സ് കൊണ്ട് സ്നേഹിച്ച എന്റെ സുഹുര്‍ത്ത് എനിക്ക് നഷ്ടപെടുമെന്നോര്‍ത്തു അവനോടുള്ള എന്റെ ഇഷ്ട്ടം എനിക്കു മറച്ചു വെക്കേണ്ടി വന്നു.. അവനെ എന്റെ ജീവിതത്തിലേക്ക് കിട്ടിയിരുന്നെന്ഗില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു .. വെറുതെ ..എന്നാലും അവന്‍ എനിക്കു ഇന്നും കൂട്ടുകാരനായി ഉണ്ടല്ലോ അത് മാത്രം അത് മാത്രം മതി ..”

ഡയറി നെഞ്ചോടു ചേര്‍ത്ത് കിടന്നു ഓര്‍മ്മകളെ അയവിറക്കുന്നതിനിടയിലാണ് മൊബൈല്‍ അടിച്ചത് ..

എടുത്തു നോക്കിയപ്പോള്‍ അവള്‍ ..പെട്ടെന്ന് തന്നെ എടുത്തു ഞാന്‍ ഹലോ പറഞ്ഞു ഒരു നിമിഷത്തെ നിശബ്ധതക്ക് ശേഷം അവള്‍ പറഞ്ഞു
” ഞാന്‍ ഇറങ്ങുകയാണ് എന്നെ ഒരിക്കലും മറക്കരുത് ..”

മനസിന്റെ നോവുകള്‍ അടക്കി പിടിച്ചു കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു ” ഇല്ല ഒരിക്കലും ഞാന്‍ നിന്നെ മറക്കില്ല നിനക്ക് പകരം വെക്കാന്‍ എനിക്കിനി ആരുമില്ല wish you happy married life..”. എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു…

മറക്കാനാവാത്ത ഓര്‍മ്മകള്‍ നല്‍കിയ എന്റെ സ്നേഹ നിധിയായ പ്രിയ കൂട്ടുകാരിയുടെ ആ ഡയറി വീണ്ടും വീണ്ടും ഞാന്‍ മറിച്ചു കൊണ്ടിരുന്നു ….

അപ്പോഴും ഞാന്‍ ആലോചിച്ചു അവളോട്‌ ഞാന്‍ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞിരുന്നെങ്ങില്‍….

“എനിക്കു അവളെ നഷ്ടമാകുമായിരുന്നോ ??”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s